പതിനെട്ടുകാരി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: 18 കാരി കുഴഞ്ഞു വീണു മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമിക ആണ് മരിച്ചത്.18 years old girl died in palakkad തിങ്കളാഴ്ച ഉച്ചയ്ക്ക് കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറയുന്നു . അമ്മ: ശാലിനി.