Saturday, January 25, 2025
spot_imgspot_img
HomeViralതാൻ റോഡില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ സൈക്കിളിലെത്തിയ പത്തുവയസുകാരൻ എന്നോട് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്തത്; പിടികൂടിയപ്പോള്‍ കുട്ടിയോട്...

താൻ റോഡില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ സൈക്കിളിലെത്തിയ പത്തുവയസുകാരൻ എന്നോട് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്തത്; പിടികൂടിയപ്പോള്‍ കുട്ടിയോട് ക്ഷമിക്കണമെന്ന് നാട്ടുകാര്‍; ദുരനുഭവം പങ്കുവച്ച്‌ ഇൻഫ്ലുവൻസര്‍

ബംഗളൂരു: പത്ത് വയസുകാരനെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ. കഴിഞ്ഞ ദിവസം നേഹ ബിസ്വാൾ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫുവന്‍സര്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.10 year old boy molested on streets of bengaluru says woman video goes viral

ബംഗളൂരുവിലെ ബിടിഎം ലേ ഔട്ട് പ്രദേശത്ത് വച്ച്‌ പത്ത് വയസുകാരൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം.

നേഹ ബിസ്വാള്‍ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. പോകുന്ന വഴി ബെംഗളൂരു ബിടിഎം ലേഔട്ട് പ്രദേശത്തെ റോഡില്‍ താൻ ഒരു വീഡിയോ ചിത്രീകരിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ എതിർവശത്ത് നിന്നും സൈക്കിളിലെത്തിയ ഒരു പത്ത് വയസ് തോന്നിക്കുന്ന ആണ്‍കുട്ടി തൻറെ അടുത്ത് വന്ന് ‘ഹായ്’ എന്ന് പറയുകയും പിന്നാലെ അനുചിതമായി സ്പർശിച്ച ശേഷം പെട്ടെന്ന് തന്നെ അവിടെ നിന്നും സൈക്കിളില്‍ ഓടിച്ച്‌ പോവുകയുമായിരുന്നെന്ന് നേഹ വീഡിയോയില്‍ പറയുന്നു.

യുവതിയുടെ വാക്കുകള്‍

‘ഇത് എനിക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. വളരെ വിഷമം തോന്നുന്നു. നടക്കുന്നതിനിടയില്‍ ഞാൻ വീഡിയോ എടുക്കുകയായിരുന്നു. ഞാൻ നടന്നുപോന്ന അതേ ഡയറക്ഷനിലായിരുന്നു ആണ്‍കുട്ടി ഉണ്ടായിരുന്നത്. സൈക്കിള്‍ ചവിട്ടി പോയി. എന്നെ കണ്ടതോടെ യൂ ടേണ്‍ അടിച്ചു.

തുടർന്ന് തിരികെ വരികയായിരുന്നു. അവൻ ആദ്യം ഹായ് പറഞ്ഞു, പിന്നെ എന്നെ കളിയാക്കി. ഞാൻ ക്യാമറയില്‍ സംസാരിക്കുന്ന രീതിയില്‍ അനുകരിച്ചു. തുടർന്നായിരുന്നു ലൈംഗികാതിക്രമം.’- യുവതി പറഞ്ഞു. വികാരാധീനയായിട്ടാണ് യുവതി ഇക്കാര്യം വിവരിക്കുന്നത്.

അതേസമയം ഈ ആണ്‍കുട്ടിയെ പ്രദേശവാസികള്‍ പിടികൂടി. സംഭവം കണ്ട പലരും തന്നെ പിന്തുണച്ചില്ലെന്നും യുവതി പറയുന്നു.കൂടാതെ അവൻ കുട്ടിയാണെന്നും ക്ഷമിക്കണമെന്നുമായിരുന്നു അവർ പറഞ്ഞത്. ഇത്രയും സംഭവിച്ചപ്പോള്‍ സൈക്കിള്‍ ബാലൻസ് പോയി അബദ്ധത്തില്‍ സ്പർശിച്ചതാണെന്നാണ് ആ ആണ്‍കുട്ടി പറഞ്ഞതെന്നും യുവതി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments